പച്ച സ്രാവ് മുളകുകറി



Loading...



ആദ്യം മീൻ(1kg )ചെറിയ പീസ് ആക്കി ഉപ്പും, വിന്നാഗിരിയിയും ചേർത്തു നന്നായി കഴുകിയെടുക്കുക.
ഒരു മൺചട്ടിയിൽ ഒരുമുറി തേങ്ങ അരിഞ്ഞതും, ഒരുതണ്ട് കറിവേപ്പില, ആവശ്യത്തിനു ഉപ്പും , കുടംപുളിയും, രണ്ടുഗ്ലാസ്സ് വെള്ളവും ചേർത്തു തിളപ്പിക്കുക. (ഇങ്ങനെ ചെയ്താൽ മീനിനു നല്ലതുപോലെ പുളിയും,ഉപ്പും പിടിക്കും)
ഇനി നാലുസ്പൂൺ (എരി കൂടുതൽ വേണ്ടവർക്ക് മുളകുപൊടി കുറച്ചുകൂടി ചേർക്കാം. ) മുളകുപൊടിയും, ഒരുസ്പൂൺ മല്ലിപൊടി, അരസ്പൂൺ കുരുമുളകുപൊടി, കുറച്ചു മഞ്ഞൾപൊടി, രണ്ടു ചുള വെളുത്തുള്ളി, ചെറിയകഷ്ണം ഇഞ്ചി എന്നിവ നന്നായി അരച്ചെടുക്കുക .
!-- Composite Start -->
ഒരു പാനിൽ എണ്ണയൊഴിച്ചു കടുകു, ഉലുവ ഇവ പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ഇവ ഓരോ സ്പൂൺ അരിഞ്ഞതിട്ടു വഴറ്റുക. രണ്ടു തണ്ടു കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക.
ഇനി ഇതിലേക്ക് അരച്ചു വച്ച മുളകിട്ടു മൂപ്പിക്കുക. നന്നായി ചുമന്നുവരുമ്പോൾ ഈ അരപ്പു തിളപ്പിച്ചു വച്ച പുളിവെള്ളത്തിൽ ചേർത്തു വീണ്ടും തിളപ്പിക്കുക. ഇനി മീൻ ചേർക്കാം.
മീൻ വെന്തു കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ കറി വാങ്ങിവച്ചു കുറച്ചു കറിവേപ്പിലയും കൂടി മുകളിൽ വിതറുക.
സൂ. .സൂ. .സൂ. സൂപ്പർ മീൻകറി റെഡി.
Loading...

Post a Comment

0 Comments