അരി ചെറുപയർ പായസം
Loading...
ചേരുവകൾ
അരി- ¼കിലോ
ചെറുപയർ- ¼കിലോ
ശർക്കര - ¾കിലോ
തേങ്ങ പാൽ - 2 തേങ്ങയുടേത് ( ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ )
വാനില എസൻസ്- ½ ടീസ്പൂൺ
മിൽക്ക് മെയ്ഡ്-½ or ⅓ കപ്പ്
ഏലക്ക-7 എണ്ണം
നെയ്യ്- 3 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് - ഒരു കൈപിടി
മുന്തിരി - ഒരു കൈപിടി
തേങ്ങ അരിഞ്ഞത്- 1 ഗ്ലാസ്
പാൽ - 500 ml
ഉപ്പ്- ഒരു നുള്ള്
ചെറുപയർ- ¼കിലോ
ശർക്കര - ¾കിലോ
തേങ്ങ പാൽ - 2 തേങ്ങയുടേത് ( ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ )
വാനില എസൻസ്- ½ ടീസ്പൂൺ
മിൽക്ക് മെയ്ഡ്-½ or ⅓ കപ്പ്
ഏലക്ക-7 എണ്ണം
നെയ്യ്- 3 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് - ഒരു കൈപിടി
മുന്തിരി - ഒരു കൈപിടി
തേങ്ങ അരിഞ്ഞത്- 1 ഗ്ലാസ്
പാൽ - 500 ml
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചെറുപയർ ഒരു മിനിറ്റ് ഇളക്കി വറുത്തു കോരുക. ശേഷം നന്നായി കഴുകി കുക്കറിൽ ഇട്ട് വേവിക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അരി വേവിക്കുക. 3 ഗ്ലാസ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി എടുക്കുക. അരി വെന്ത് കഴിയുമ്പോൾ അതിലേക്ക് വേവിച്ച ചെറുപയർ ചേർക്കുക. ഉരുക്കിയ ശർക്കര അരിച്ച് ചേർക്കുക. ശർക്കര അരിയിലേക്കും ചെറുപയറിലേക്കും നന്നായി പിടിക്കുന്നതു വരെ തിളപ്പിക്കുക. ശേഷം അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേർക്കുക. ഏലയ്ക്ക ചതച്ചത്, വാനില എസൻസ്, ഉപ്പ്, മിൽക്ക് മെയ്ഡ് എന്നിവ ചേർക്കുക. ശേഷം ഒന്നാം പാലും ചേർക്കുക. തിളച്ചതിന് ശേഷം തീ ഓഫാക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, മുന്തിരി, തേങ്ങ സെപെറേറ്റ് വറുത്ത് കോരി 'പായസത്തിലേക്ക് ചേർക്കുക. ടേസ്റ്റി അരി ചെറുപയർ പായസം തയ്യാർ.
!-- Composite Start -->
Loading...
0 Comments